/sathyam/media/media_files/2026/01/26/untitled-2026-01-26-14-03-00.jpg)
കൊച്ചി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷമാക്കി മിര്‍ച്ചി റേഡിയോ. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും ശ്രോതാക്കളിലേക്ക് ശബ്ദരൂപത്തില്‍ എത്തിക്കുന്ന ''ഇടങ്ങള്‍ പലത്, ഇന്ത്യ ഒന്ന്'' എന്ന പ്രത്യേക ഓഡിയോ ടാബ്ലോ പ്രോഗ്രാമാണ് ഇന്ന് സംപ്രക്ഷേണം ചെയ്യുന്നത്.
ഇന്ത്യയുടെ 77 വര്‍ഷത്തെ റിപ്പബ്ലിക് പാരമ്പര്യത്തെ അനുസ്മരിപ്പിക്കും വിധം, രാജ്യത്തെ 77 ഐതിഹാസിക കേന്ദ്രങ്ങളെ ആസ്പദമാക്കിയാണ് ഓഡിയോ ടാബ്ലോകള്‍ തയ്യാറാക്കിയിരിക്കുന്നത്.
നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലാത്ത ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലെ കാഴ്ചകളെപ്പോലും ശബ്ദാവിഷ്‌കാരത്തിലൂടെ ശ്രോതാക്കള്‍ക്ക് അനുഭവിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയുടെ വൈവിധ്യവും ആത്മാവും ഐക്യവും ആഘോഷിക്കുന്ന ഈ പരിപാടി ഒരു മികച്ച റിപ്പബ്ലിക് ദിന അനുഭവമാണ് സമ്മാനിക്കുന്നത്.
കാഴ്ചകളെക്കാള്‍ ഉപരിയായി ശബ്ദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഭംഗിയും സംസ്‌കാരവും പകര്‍ന്നുനല്‍കുന്ന ഈ സംരംഭം ഇതിനോടകം തന്നെ ശ്രോതാക്കള്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us