/sathyam/media/media_files/2025/08/25/untitled-2025-08-25-10-34-50.jpg)
കോട്ടയം: ഒരു കാര്യം അത് ജനോപകാരമാണെങ്കിലും അതിനെ എതിര്‍ക്കുക എന്നത് മലയാളിയുടെ പൊതുസ്വഭാവമാണ്. സംസ്ഥാനത്തെ ഹെവി വാഹനങ്ങള്‍ക്കും ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധമാക്കിയ നടപിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ വിമര്‍ശനങ്ങള്‍ നടത്തുന്നത്.
മിറര്‍ സ്ഥാപിക്കാന്‍ പറഞ്ഞത് ഇത്തരം കമ്പനികളില്‍ നിന്നു കമ്മീഷന്‍ വാങ്ങുന്നതു കൊണ്ടാണെന്നുപോലും പറയുന്നവര്‍ ഉണ്ട്. ഇത് പാവപ്പെട്ടവരെ ചൂഷണം ചെയ്യാനാണെന്നും പറയുന്നു.
എന്നാല്‍, ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നവര്‍ ഹെവി വാഹനങ്ങളുടെ ഉടമകളോ അതിലെ ജീവനക്കാരോ അല്ലെന്നതാണ് മറ്റൊരു കൗതുകം.
ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ തീരുമാനം വന്നിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ ഇത് ബാധകമാണ്.
ബ്ലൈന്‍ഡ് സ്‌പോട്ട് മിററുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശമുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് മിററിനെ കുറിച്ച് പഠിപ്പിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും നിര്‍ദേശം.
ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കാര്യമറിയാതെ ചിലര്‍ ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നു.
എന്നാല്‍, വളരെ കുറഞ്ഞ ചെലവില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ സ്ഥാപിക്കാന്‍ കഴിയും ഓണ്‍ലൈനില്‍ 200 രൂപയ്ക്കു മുതൽ ഇവ ലഭ്യമാണ്. നേരിട്ടുള്ള മാര്‍ക്കറ്റിലും സമാന വിലയാണുള്ളത്. ഇങ്ങനെയിരിക്കെ ഉയരുന്ന വിമര്‍ശനങ്ങള്‍ അറിവില്ലായ്മ കൊണ്ടാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.