വേമ്പനാട്ട് കായലിൽ മീൻപിടിക്കാൻ പോയ മത്സ്യ തൊഴിലാളിയെ കാണാതായി

പതിവ് പോലെ ഇന്നലെ വൈകിട്ട് 7 മണിക്ക് മീൻപിടിക്കാൻ പോയതായിരുന്നു ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം താമസിക്കുന്ന മുത്താനിക്കാട്ട് സുരേഷ് കുമാർ (51).

New Update
Untitled

ഉദയംപേരൂർ:  ഇന്നലെ രാത്രി വേമ്പനാട്ട് കായലിൽ മീൻപിടിക്കാൻ പോയ മത്സ്യ തൊഴിലാളിയെ കാണാതായി.

Advertisment

പതിവ് പോലെ ഇന്നലെ വൈകിട്ട് 7 മണിക്ക് മീൻപിടിക്കാൻ പോയതായിരുന്നു ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം താമസിക്കുന്ന മുത്താനിക്കാട്ട് സുരേഷ് കുമാർ (51).

Untitled

മീൻ പിടുത്തം കഴിഞ്ഞ് എന്നും രാത്രി 9 മണിയോടെ തിരിച്ചെത്തുന്ന സുരേഷ് ഇന്നലെ തിരികെ എത്തിയില്ല. ഇന്നലെ രാത്രി പതിവില്ലാതെ കാറ്റും മഴയും കായലിലും കരയിലും ആഞ്ഞ് വീശിയിരുന്നു. 

സുരേഷിൻ്റെ വള്ളം കായലിൽ ഒഴുകി നടക്കുന്നത് തിരച്ചിൽ നടത്തിയ അഗ്നി രക്ഷാ സേനയും സ്കൂബയും മത്സ്യ തൊഴിലാളികളും കണ്ടത്തി. മീൻപിടിക്കാൻ ഉപയോഗിച്ച വലയും കായൽ മദ്ധ്യത്തിൽ നിന്നാണ് കണ്ടെടുത്തത്. സുരേഷിനായി തിരച്ചിൽ തുടരുകയാണ്.

Advertisment