കോഴിക്കോട്: വയോധിക വനത്തിൽ കുടുങ്ങിയെന്ന സംശയത്തെ തുടർന്ന് വ്യാപക തെരച്ചിൽ ആരംഭിച്ചു. മംഗലം വീട്ടിൽ ജാനു (75) നെയാണ് കാണാതായത്.
ഇവർക്കായി കോടഞ്ചേരിയിലെ വനത്തിൽ തെരച്ചിൽ നടന്നു വരികയാണ്. വയോധിക ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആറ് ദിവസമായി ജാനുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്.