കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകാനിറങ്ങി. കോഴിക്കോട് 14 കാരനായ ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി

New Update
kerala police vehicle1

കോഴിക്കോട്: ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച മുമ്പാണ് കാണാതായത്. ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന 14കാരനെയാണ് കാണാതായത്. 

Advertisment

കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകുകയാണ് എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചുവന്നില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

കോഴിക്കോട് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍, സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

Advertisment