പത്തനംതിട്ട: റാന്നിയിൽ 10 വയസുകാരിയെ കാണ്മാനില്ല. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തിൽ കാച്ചാണത്ത് വീട്ടിൽ ആഗ്നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ കാണാതായത്.
കുട്ടിയെ കാണാതാകുമ്പോൾ ചാര നിറത്തിലുള്ള പ്രിന്റഡ് ഷോർട്ട്സും ടീ ഷർട്ടും ആണ് ധരിച്ചിരുന്നത്. കുട്ടിയ്ക്ക് നാലടിയോളം ഉയരമുണ്ട്. സംഭവത്തിൽ റാന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.