വീട്ടിലെത്താന്‍ വൈകുമെന്ന് സന്ദേശം, പിന്നെ ഒരു വിവരവുമില്ല, തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാതായെന്ന് കുടുംബം, ഫോണ്‍ സ്വിച്ച് ഓഫ്‌

തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി

New Update
pb chalib

മലപ്പുറം: തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശിയായ പി.ബി. ചാലിബിനെയാണു കാണാതായത്. ബുധനാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു.

Advertisment

രാത്രി എട്ട് മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നായിരുന്നു മറുപടി. പൊലീസിന്റെയും എക്‌സൈസിന്റെയും ഒപ്പം പരിശോധനയുണ്ടെന്നും, വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു.

പിന്നീട് ചാലിബിനെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് പൊലീസില്‍ കുടുംബം പരാതി നല്‍കി. ഇതിനിടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. ഇന്ന് രാവിലെ ഏഴോടെ ഫോണ്‍ വീണ്ടും ഓണായെങ്കിലും പിന്നെയും ഓഫായി. ഫോണ്‍ ഓണായപ്പോള്‍ കോഴിക്കോടായിരുന്നു ലൊക്കേഷനെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തില്‍ കുടുംബം ദുരൂഹത സംശയിക്കുന്നു. ചാലിബ് നേരത്തെ പറഞ്ഞതുപോലെ പൊലീസും എക്‌സൈസുമായി ചേര്‍ന്ന് പരിശോധന നടന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Advertisment