Advertisment

ആശങ്ക ഒഴിഞ്ഞു. അതിരമ്പുഴയില്‍ നിന്നു കാണാതായ നാലു പെണ്‍കുട്ടികളെയും കണ്ടെത്തി. ഇനി കുട്ടികളുടെ പേരും ഫോട്ടോയും മറ്റു വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പോലീസ്

New Update
kerala police vehicle1

കോട്ടയം: അതിരമ്പുഴക്ക് സമീപത്ത് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി. 

Advertisment

കുമരകത്തേക്കാണു കുട്ടികള്‍ പോയിരുന്നത്. പിന്നീട് ഇവര്‍ ഇവിടെ നിന്നും മടങ്ങി പോയി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ കുട്ടികള്‍ കോട്ടയം നാഗമ്പടത്ത് എത്തിയപ്പോള്‍ കണ്ടെത്തുകയായിരുന്നു. 

പെണ്‍കുട്ടികളെ കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടികളെ കണ്ടെത്താനായി പ്രചരിപ്പിച്ച പേര്, ഫോട്ടോ മറ്റു വിവരങ്ങള്‍ തുടങ്ങിയവ വീണ്ടും പ്രചരിപ്പിക്കരുതെന്നു പോലീസ് അധികൃതര്‍ അറിയിച്ചു.

Advertisment