പനമരത്ത് നിന്നും കാണാതായ 14-കാരിയെ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി; കുട്ടിക്കൊപ്പം ഉണ്ടായിരുന്നത് കൂട്ടുകാരിയുടെ മാതാപിതാക്കള്‍; ഇരുവര്‍ക്കുമെതിരെ കേസ്‌

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു. കൂട്ടുകാരിയുടെ അമ്മയ്ക്കും അച്ഛനുമെതിരെ കേസെടുത്തു. ഇവര്‍ എന്തിനാണ് കുട്ടിയെ കൊണ്ടുപോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
43555

വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. ശനിയാഴ്ചയാണു കുട്ടിയെ കാണാതായത്.കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

Advertisment

തൃശൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ പാലപ്പെട്ടി വളവിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.  കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ, ഇവരുടെ രണ്ടാം ഭര്‍ത്താവ് എന്നിവർ ഉണ്ടായിരുന്നു.