കാണാതായ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി

നിഷാന്ത് ഓടിച്ച കാർ പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചില്‍ നടത്തിയത്. കൊല്ലകടവ് പാലത്തിനു സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
nishanth krishnan

മാവേലിക്കര: കഴിഞ്ഞ ദിവസം കാണാതായ 19കാരന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. തഴക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ കൃഷ്ണൻ നായരുടെയും ലതികയുടെയും മകൻ നിഷാന്ത് കൃഷ്ണന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.

Advertisment

നിഷാന്ത് ഓടിച്ച കാർ പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചില്‍ നടത്തിയത്. കൊല്ലകടവ് പാലത്തിനു സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊല്ലം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി ആയിരുന്നു. സഹോദരൻ: നവനീത് കൃഷ്ണൻ.

Advertisment