എം.കെ മുനീര്‍ സുഖം പ്രാപിക്കുന്നു, ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

New Update
mk muneer

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. 

Advertisment

അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ആരോഗ്യാവസ്ഥ വിദഗ്ധരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെയാണ് ഹൃദയാഘാതം ഉണ്ടായത്. 

കൊടുവള്ളി മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെയാണ് മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Advertisment