New Update
/sathyam/media/media_files/2025/09/12/mk-muneer-2025-09-12-17-18-05.webp)
കോഴിക്കോട്: കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
Advertisment
അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. സെപ്റ്റംബർ 10നാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എം.കെ. മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊടുവള്ളി മണ്ഡലത്തിലെ ഗ്രാമയാത്ര സമാപിച്ച് കോഴിക്കോട്ടെ വീട്ടിലെത്തിയയുടൻ അവശത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.