/sathyam/media/media_files/2025/09/12/mk-muneer-2025-09-12-17-18-05.webp)
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഹകരണം സജീവചര്‍ച്ചയില്‍ നില്‍ക്കെ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍.
മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒരിക്കലും ആശയപരമായി ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്നാണ് എം കെ മുനീറിന്റെ നിലപാട്.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ആശയ പരമായി വ്യത്യാസമുണ്ട്. ഇരു സംഘടനകള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പോലും ജമാഅത്തെ ഇസ്ലാമിയോട് യോജിക്കാന്‍ കഴിയില്ല.
രണ്ട് സംഘടനകളുടെ ആശയങ്ങള്‍ ഒന്നിക്കുമെങ്കില്‍ എന്തിനാണ് രണ്ട് സംഘടനകളായി പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യവും എംകെ മുനീര്‍ ഉയര്‍ത്തുന്നു.
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സാഹിത്യങ്ങള്‍ ഇന്നും മുസ്ലീം ലീഗ് അംഗീകരിച്ചിട്ടില്ല.
മുസ്ലിം ലീഗ് എക്കാലത്തും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെ എതിര്‍ത്ത് നിലകൊണ്ടവരാണ്.
മുസ്ലിം ലീഗിന്റെ എല്ലാ നിലപാടുകളും ജമാഅത്തെ ഇസ്ലാമിക്കും അംഗീകരിക്കാന്‍ പറ്റുമോയെന്ന ചോദ്യവും എം കെ മുനീര്‍ ഉയര്‍ത്തുന്നു.
ജമാഅത്തെ ഇസ്ലാമിയുമായി പ്രാദേശിക തെരഞ്ഞെടുപ്പ് സഹകരണമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് എം കെ മുനീര്‍ നിലപാട് ആവര്‍ത്തിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us