കോഴിക്കോട്: അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാർ ചെയ്തു കഴിഞ്ഞുവെന്ന് കോഴിക്കോട് എംപി എം.കെ രാഘവൻ. ഷിരൂരിൽ തെരച്ചിൽ നിർത്തില്ല.
ഓരോ ദിവസവും കർണ്ണാടക സർക്കാർ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. നേവിയും സൈന്യവും ദൗത്യം തുടരും. അർജ്ജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇന്നോ നാളെയോ കൊണ്ട് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുഴ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. നാല് പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും സംഘവും പരിശോധന നടത്തുന്നത്. അർജുൻ്റെ കുടുംബം വേദനിച്ച് കഴിയുകയാണ്. അവരെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.