തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന്

New Update
Hh

അമ്പലപ്പുഴ: തകഴി സാഹിത്യ പുരസ്‌കാരത്തിന് പ്രൊഫ. എം.കെ. സാനു അര്‍ഹനായി.

Advertisment

സാംസ്‌കാരികവകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് (50,000 രൂപ) എം.കെ. സാനുവിനെ തിരഞ്ഞെടുത്തതായി സമിതി ചെയര്‍മാന്‍ ജി. സുധാകരനാണ് അറിയിച്ചത്.

മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Advertisment