സാഹിത്യകാരൻ എം.കെ സാനു ആശുപത്രിയിൽ. ആരോ​ഗ്യനില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

New Update
Hh

കൊച്ചി: പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ച വീണതിനെ തുടർന്ന് വലതു തുടയെല്ലിന് പൊട്ടൽ സംഭവിച്ചതായും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും കൊച്ചി അമൃത ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 96 വയസ്സാണ് അദ്ദേഹത്തിന്.

Advertisment