തൃശ്ശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി. ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്രനായോ താമര ചിഹ്നത്തിലോ മത്സരിപ്പിച്ചേക്കും. സുരേഷ് ഗോപിയുമായുള്ള അടുപ്പം ഉപയോഗിച്ച് മുന്‍ മേയറെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ബിജെപി നീക്കം

ഒല്ലൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്രനായോ ബി ജെ പി സ്ഥാനാര്‍ത്ഥിയായോ വര്‍ഗ്ഗീസിനെ രംഗത്തിറക്കിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Untitled

തൃശ്ശൂര്‍: സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് മേയര്‍ പദവിയിലെത്തിയ തൃശ്ശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായുള്ള വര്‍ഗ്ഗീസിന്റെ അടുപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനാണ് ബി ജെ പി നീക്കം നടത്തുന്നത്.

Advertisment

മേയറായിരുന്നപ്പോള്‍ തൃശ്ശൂര്‍ എം.പി സുരേഷ് ഗോപി കോര്‍പ്പറേഷന് നല്‍കുന്ന സഹായങ്ങളെക്കുറിച്ച് ഒരു മടിയുമില്ലാതെ പറയുന്ന ആളായിരുന്നു വര്‍ഗീസ്. ഇടത് ബന്ധവും കോണ്‍ഗ്രസുകാര്‍ എന്ത് വിചാരിക്കുമെന്നതോ ഒന്നും വര്‍ഗീസിന് വിഷയമായിരുന്നില്ല. വര്‍ഗീസിനെ ഒപ്പം നിര്‍ത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.


ഒല്ലൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്രനായോ ബി ജെ പി സ്ഥാനാര്‍ത്ഥിയായോ വര്‍ഗ്ഗീസിനെ രംഗത്തിറക്കിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഇതിനോടകം നടന്നതായാണ് വിവരം. 

മുതിര്‍ന്ന ബി ജെ പി നേതാക്കളടക്കമുള്ളവര്‍ ഉടന്‍ തന്നെ മുന്‍ മേയറുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നാണ് സൂചന. മുന്‍ മേയര്‍ മത്സര രംഗത്തിറങ്ങുമെന്നു തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

Advertisment