എം.എൽ.എയ്ക്ക് വോട്ടില്ല. എസ്.ഐ.ആർ പ്രകാരം മാത്യു.ടി.തോമസിന് വോട്ടില്ല. 2002ലെ വോട്ടർ പട്ടികയിൽ എം.എൽ.എയ്ക്കും ഭാര്യയ്ക്കും വോട്ടില്ല. 1984 മുതൽ വോട്ട് ചെയ്യുന്നതാണെന്ന് മാത്യൂ.ടി. തിരഞ്ഞെടുപ്പു കമ്മീഷന് പരാതി കൊടുക്കാനും നീക്കം

author-image
സൂര്യ ആര്‍
New Update
mathew t tomas

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എൽ.ഒയുടെ ആത്മഹത്യയടക്കം എസ്.ഐ.ആറിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ കെട്ടടങ്ങുന്നേയില്ല. ഇത്തവണ ഉയരുന്നതും വളരെ േ്രത്യകത നിറഞ്ഞ കാര്യമാണ്. എസ്.ഐ.ആർ പട്ടിക പ്രകാരം തിരുവല്ല എം.എൽ.എ മാത്യൂ.ടി.തോമസിനും വോട്ടില്ല.

Advertisment

 എസ്.ഐ.ആറിന് മാനദണ്ഡമാക്കുന്ന 2002ലെ വോട്ടർ പട്ടികയിൽ നിന്നാണ് അദ്ദേഹത്തിന്റെ പേര് പുറത്ത് പോയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും വോട്ടില്ല. എസ്ഐആർ നടപ്പാക്കുന്നിതിന്റെ ഭാഗമായി ബിഎൽഒയാണ് ഇക്കാര്യം ആദ്യമറിഞ്ഞത്.

ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എം.എൽ.എ ആവുകയും ഒരു തവണ പാർലമെന്റിലേക്ക് മത്സരിക്കുകയും ചെയ്തയാളാണ് പട്ടികയിൽ നിന്നും ഒഴിവായിരിക്കുന്നത്. എസ്ഐആർ ഫോം പൂരിപ്പിക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് ബിഎൽഒ ഇക്കാര്യം കണ്ടെത്തിയത്.  

1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ താനും ഭാര്യ അച്ചാമ്മ അലക്സും വോട്ട് ചെയ്തിരുന്നതായി മാത്യു ടി തോമസ് പറയുന്നു. 2002ലെ തിരിച്ചറിയൽ കാർഡുകളും കൈയ്യിലുണ്ട്. എന്നാൽ സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയുന്നില്ല എന്നാണ് ബിഎൽഒ പറയുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് മാത്യു ടി തോമസിന്റെ തീരുമാനം. ഉടൻ തന്നെ കമ്മിഷന് പരാതി നൽകും.

സംസ്ഥാനത്തും നിരവധി പേർ ഇത്തരത്തിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്താകുന്നുണ്ട്. പലയിടങ്ങളിലും വിദേശത്ത് കുടിയേറിയവരുടെ വോട്ടും നഷ്ടമായേക്കും. വിദേശരാജ്യങ്ങളിൽ പൗരത്വം ഉള്ളവരുടെ വോട്ടും പട്ടികയിൽ നിന്നും നീക്കിയേക്കും.

Advertisment