/sathyam/media/media_files/2025/02/06/F7BkzagQDaYaQ30wLfgN.jpg)
പെരിന്തല്‍മണ്ണ: പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്.
അവര്‍ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തല്‍മണ്ണയില്‍ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാര്‍ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്.
അനന്തുകൃഷ്ണന്‍ മാത്രമല്ല ഈ തട്ടിപ്പില്‍. ഞങ്ങളും ഇതില്‍ ഇരയായവര്‍ ആണ്. സെപ്റ്റംബര്‍ മാസത്തില്‍ ആണ് അവസാനം ആയി പണം കൊടുത്തത്. സാധനം കിട്ടാതായപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് അറിയിച്ചു. ഇടഞ ഫണ്ട് പാസായി ഉടന്‍ നല്‍കും എന്നായിരുന്നു മറുപടിയെന്നും നജീബ് കാന്തപുരം പറഞ്ഞു.