/sathyam/media/media_files/2025/10/29/1000320903-2025-10-29-17-10-08.jpg)
കൊച്ചി : എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. മകൾ നൽകിയ റിവിഷൻ പെറ്റീഷൻ ഹൈക്കോടതി തള്ളി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മകളുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
2024 സെപ്റ്റംബർ 21നാണ് എം എം ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം എൽ സജീവൻ പിതാവിൻ്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകി. എന്നാല്‍ ഇതിനെതിരെയാണ് അദ്ദേഹത്തിൻ്റെ പെൺമക്കൾ രം​ഗത്തു വന്നത്.
ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനേയും പിന്നീട് ഡിവിഷൻ ബെഞ്ചിനേയും സമീപിക്കുന്നത്.
ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. തുടര്‍ന്നു നല്‍കിയ റിവിഷൻ പെറ്റീഷനാണ് ഹൈക്കോടതി വീണ്ടും തള്ളിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us