New Update
/sathyam/media/media_files/nQH1g6O4c4iUFuM5EjS2.jpg)
പത്തനംതിട്ട: പന്തളത്ത് മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്കേറ്റു.
Advertisment
പന്തളം ടൗണിൽ പ്രവർത്തിക്കുന്ന കെ.ആർ മൊബൈൽസിലാണ് ഞായറാഴ്ച വൈകിട്ട് 5:30 യോടെയാണ് കാറിൽ എത്തിയ 3 അംഗ സംഘം അക്രമണം നടത്തിയത്.
പന്തളം സ്വദേശികളായ ആദിൽ, അൻസിൽ, റാഷിക്ക് എന്നിവർ അടങ്ങിയ സംഘം ക്രിക്കറ്റ് ബാറ്റുമായി കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരായ നന്ദുവിനെയും സുമിത്രയേയും കടയിലുണ്ടായിരുന്ന ഒരു കസ്റ്റമറിനെയും അടിക്കുകയായിരുന്നു.
ജീവനക്കാരനായ നന്ദുവിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.