മൊബൈല്‍ ഫോണുകളുടെ മുന്നില്‍ കുട്ടികള്‍ അധിക സമയം ചെലവഴിക്കുന്നു, അമിത ഫോണ്‍ ഉപയോഗത്തിനു പിന്നാലെ കുട്ടികളില്‍ 'ഹ്രസ്വദൃഷ്ടി' കൂടുന്നു. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു ചികിത്സ തേടിയത് 15,261 കുട്ടികള്‍

New Update
S

കോട്ടയം: മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും മുന്നില്‍ കുട്ടികള്‍ അധിക സമയം ചെലവഴിക്കുന്നു, അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പിന്നാലെ കുട്ടികളില്‍ ഹ്രസ്വദൃഷ്ടി( മയോപിയ) കൂടുന്നു.

Advertisment

നമ്മുടെ കേരളത്തിലും ഈ പ്രവണത വര്‍ധിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

രണ്ടു വര്‍ഷത്തിനിടെ 15,261 കുട്ടികളാണു സംസ്ഥാനത്തു മയോപിയയ്ക്കു ചികിത്സ തേടിയത്. മുന്‍പു ജനിതക കാരണങ്ങളാണു മയോപിയ ഉണ്ടാകാന്‍ കാരണമെങ്കില്‍ ഇന്നു മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണു വില്ലനായി മാറിയത്.


 കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടുത്തുവച്ചു കാണുന്നതു കണ്ണിലും പുറത്തുമുള്ള പേശികളുടെ പ്രവര്‍ത്തനത്തിലും ഫോക്കസിങ് പവറില്‍ വ്യത്യാസമുണ്ടാകുന്നു. കണ്ണിന്റെ വളര്‍ച്ചയെയും ബാധിക്കുന്നു.


കണ്ണിനു ക്ഷീണം, വരള്‍ച്ച, കണ്ണീരിന്റെ അളവില്‍ വ്യത്യാസം, തലവേദന, കാഴ്ച മങ്ങല്‍, കണ്ണുവേദന തുടങ്ങിയവയാണു മയോപിയയുടെ ലക്ഷണങ്ങള്‍.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം, പ്രകൃതിദത്ത വെളിച്ചത്തിന്റെ ഉപയോഗക്കുറവ് എന്നിവ മയോപിയ വരാനുള്ള കാരണങ്ങള്‍.

20 മിനിറ്റ് കൂടുമ്പോള്‍ ഏറ്റവും കുറഞ്ഞത് 20 സെക്കന്റെങ്കിലും ഇടവേളയെടുക്കുക, 20 അടി അകലെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്‌ക്രീന്‍ടൈം കുറയ്ക്കുക, കുട്ടികള്‍ വീടിനു വെളിയില്‍ 2 മണിക്കൂര്‍ വിനോദത്തിലേര്‍പ്പെടുക എന്നിവ പാലിക്കുന്നതു മയോപിയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ്.