Advertisment

വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി ശനിയാഴ്ച എത്തും; സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു

കണ്ണൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും വയനാട്ടിലേക്ക് എത്തുക. ഏതൊക്കെ സ്ഥലങ്ങളിൽ സന്ദർശനം നടത്തുമെന്ന കാര്യം എസ് പി ജി സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തീരുമാനിക്കും.

New Update
modi Untitledmdx

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച എത്തും. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ചീഫ് സെക്രട്ടറിക്കും പ്രോട്ടോകോൾ വിഭാഗത്തിനും ആണ് അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെയാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.