/sathyam/media/media_files/2025/08/17/untitledzele-2025-08-17-15-58-58.jpg)
കൊച്ചി: സിറോ മലബാർ സഭയുടെ നിർണായക സിനഡ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ നേതൃത്വത്തിനെതിരെ നിലപാടുമായി സിഎംഐ സഭ. സഭാസിനഡിനെതിരെ കടുത്ത വിമർശനവുമായാണ്
സി.എം.ഐ സന്യാസ സഭ രംഗത്ത് വന്നത്.
സിറോ - മലബാർ സഭയിൽ മെത്രാൻ സ്ഥാനം അലങ്കരിക്കുന്നവരെ ബഹുമാന വചനങ്ങൾ ഉപയോഗിച്ച് ഇനി വിശേഷിപ്പിക്കില്ലന്ന് സന്യാസസഭയുടെ പ്രഖ്യാപനം. വിശ്വാസികളുടെ ഇടയിൽ മെത്രാൻ സ്ഥാനത്തിന്റെ വിഗ്രഹങ്ങൾ വീണുടഞ്ഞെന്നും സഭ മുഖ പത്രത്തിൽ വിമർശിക്കുന്നു.
നാളെ തുടങ്ങുന്ന സിനഡിൽ ആരാധനാ ക്രമ പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കണമെന്നാണ് കർമലകുസുമം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നത്.
കന്യാസ്ത്രികളും, വിശ്വാസികളും വൈദികരും ഇന്ത്യയിൽ ആക്രമിക്കപെടുന്നതിൽ സിനഡ് ഞെട്ടി എന്ന വാർത്ത വിശ്വാസികൾക്ക് വേണ്ട. ഇതിൽ ഒരു പാട് തവണ എല്ലാവരും ഞെട്ടി കഴിഞ്ഞുവെന്നും
വെളിച്ചെണ്ണ വിലയും റബർ വിലയും ചർച്ച ചെയ്ത് സിനഡ് മോശമാകരുതെന്നും സി എം ഐ സഭ മെത്രാൻ സിനഡിനോട് നിർദേശിക്കുന്നു.
ഇനി ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല എങ്കിൽ തങ്ങൾക്ക് ഭരിക്കാനറിയില്ല എന്ന് വത്തിക്കാനെ അറിയിച്ച് ചുമതലയൊഴിയണമെന്നും കർമ്മല കുസുമം വ്യക്തമാക്കുന്നുണ്ട്.
ഇതോടെ നാളെ മുതൽ ആരംഭിക്കുന്ന സിനഡിൽ ചേരിതിരിഞ്ഞ് പോരാട്ടം ഉറപ്പായി. മാർ തോമസ് പാടിയത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മാർ ജോസഫ് പാംപ്ലാനിയെ സിനഡ് സെക്രട്ടറി സ്ഥാനത്തു നിന്നും, എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന കടുത്ത നിലപാട് എടുക്കുമെന്നാണ് സൂചന.