സിറോ മലബാർ സഭയുടെ ആശങ്കയറിയിക്കാൻ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ബിജെപി നേതാക്കളെയും ഒപ്പം കൂട്ടി ! സിറോ മലബാർ സഭയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതും ചർച്ച നടത്തുന്നതും ഷോൺ ജോർജും അനൂപ് ആൻ്റണിയുമോ ? സഭയുടെ പി ആർ ഒ ചമഞ്ഞ് വാർത്ത നൽകാൻ ഷോണിനെ ആരു ചുമതലപ്പെടുത്തി ! സിറോ മലബാർ സഭയെ ബിജെപി പാളയത്തിൽ എത്തിക്കാനുള്ള മാർ റാഫേൽ തട്ടിൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നീക്കത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ

New Update
syro-malabar-church-leadership-meets-prime-minister-demands-pope-be-invited-to-india-jj-042220250635

കോട്ടയം: പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ ബിജെപി നേതാക്കളെയും ഒപ്പം കൂട്ടിയ സിറോ മലബാർ സഭാധ്യക്ഷൻ  മാർ റാഫേൽ തട്ടിൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നടപടിയിൽ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. സഭാധ്യഷൻമാർ തങ്ങളുടെ നിലനിൽപ്പിനായി തരം പോലെ  രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആക്ഷേപം. 

Advertisment

ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങളും സഭയുടെ ആശങ്കകളും അറിയിക്കാനാണ് സിറോ മലബാർ സഭ പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ടത്. എന്നാൽ മെത്രാൻമാർക്ക് ഒപ്പം ബിജെപി നേതാക്കളും ചർച്ചയിൽ പങ്കെടുത്തത് ആണ് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായത്. 


ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ്, അനൂപ് ആൻ്റണി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ തുടങ്ങിയവരുമായാണ് സഭാ നേതൃത്വം  സംഘം ചർച്ചയ്ക്കു പോയത്. സഭ എന്തൊക്കെ ചർച്ച ചെയ്തു എന്നെല്ലാം മാധ്യമങ്ങളോട് വിശദീകരിച്ചതും ബിജെപി നേതാക്കളാണ്.


ഇതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയെ കാണാൻ പാർട്ടി സെക്രട്ടറിയെ കൂട്ടിയാണോ സഭാ അധ്യക്ഷൻ പോവുകയെന്നും വിശ്വാസികൾ ചോദിക്കുന്നു.

സിറോ മലബാർ സഭയിൽ ഷോൺ ജോർജും അനൂപ് ആൻ്റണിയുമാണോ കാര്യങ്ങൾ തീരുമാനിക്കുന്നതും ചർച്ച നടത്തുന്നതെന്നുമാണ് വിശ്വാസികളുടെ വിമർശനം.   

nm-2025-11-04T173249.305


സിറോ മലബാർ സഭാ നേതൃത്വം ബിജെപി പാളയത്തിലാണ് എന്ന വിമർശനങ്ങൾക്കിടെയാണ് ഇതും  ചർച്ചയാവുന്നത്. കേരളത്തിൽ തദ്ദേശ  തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച രാഷ്ട്രീയപരമായി വളരെ വലിയ പ്രാധാന്യമുണ്ട്. 

ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയത്.

എല്ലാവർക്കും വേണ്ടി എല്ലാവർക്കും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും  ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചും അവർക്ക് എന്തെല്ലാം സഹായങ്ങൾ സർക്കാർ തലത്തിൽ ലഭ്യമാക്കാൻ സാധിക്കും തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. 


 സേവന നിരതനായി ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്നും എല്ലാ രാഷ്ട്രീയമല്ല, സാമൂഹികസേവനമാണെന്ന് അദേഹം പറഞ്ഞതായും രാജീവ് പറഞ്ഞു.


എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണേണ്ടതില്ല.  മതകണ്ണാടിയിലൂടെ എല്ലാം നോക്കികാണുന്നവരല്ല തങ്ങളെന്നും  രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും സമാന്യവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം മറുപടി നൽകി.

സഭ നേതൃത്വത്തിന് മറ്റുവിഷയങ്ങളിൽ വലിയ ആശങ്കകളില്ലെന്നും മാർപ്പാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നുള്ള ആവശ്യമുയർന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

syro-malabar-sabha


എന്നാൽ സഭയുടെ നിലപാടും വ്യാഖ്യാനവും പറയാൻ ബിജെപി നേതാക്കൾ ആരാണെന്ന ചോദ്യമാണ് ഇതിനു മറുപടിയായി വിശ്വാസികൾ ഉയർത്തുന്നത്.  നേരത്തെ  സിറോ മലബാർ സഭയുടെ ആസ്ഥാനം ബി.ജെ.പിക്ക് വാർത്താസമ്മേളനാം നടത്താൻ തുറന്നുകൊടുത്തതും വിവാദമായിരുന്നു.


 കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഗ്രാമസഭ തന്നെ പ്രവേശന വിലക്ക് കല്‍പ്പിച്ചിരുന്നു. ഇതിന് എതിരെ സഭ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. 


രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ മതപരിവര്‍ത്തനം ആരോപിച്ച് എടുത്ത് കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ദേശീയ അന്വേഷണ ഏജൻസികളുടെ ഇരയായി നിസ്ഥാർഥ സേവനം ചെയ്യുന്ന പുരോഹിതരും സന്യസ്‌തരും വേട്ടയാടപ്പെടുമ്പോൾ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും ബി.ജെ.പിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന കരാർ ദുരൂഹമാണെന്നും ഒരു വിഭാഗം വിശ്വാസികൾ ആശങ്കപ്പെടുന്നു.

അതിനിടെ മധ്യകേരളത്തിലെ ഒരു ബിജെപി നേതാവ് സഭയുടെ പി ആർ ഒ ചമയുന്നതായും ആക്ഷേപമുണ്ട്. സഭയുടെ ഔദ്യോഗിക പ്രതികരണങ്ങൾ വരെ ഈ നേതാവ് മാധ്യമങ്ങൾക്ക് വാട്സ്ആപ്പ് വഴി നൽകുന്നതായാണ് ആരോപണം ഉയരുന്നത്.

Advertisment