പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ബുധനാഴ്ച ഗതാഗതക്രമീകരണം.. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ്

മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഈ ദിവസം രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും

New Update
MODI

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.

Advertisment

മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഈ ദിവസം രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു. 


നഗരത്തിൽ ഒരുക്കിയിരിക്കുന്ന ഗതാഗതക്രമീകരണം ഇങ്ങനെ..


​റൂട്ട് - I ഗതാഗത നിയന്ത്രണം

വിവിഐപി റൂട്ട്: നേവൽ ബേസ് - തേവര - അറ്റ്ലാന്റിസ് - രവിപുരം - പള്ളിമുക്ക് - ജോസ് ജംഗ്ഷൻ - ബി.ടി.എച്ച് റോഡ് - പാർക്ക് അവന്യൂ റോഡ് - ഷണ്മുഖം റോഡ് - മറൈൻ ഡ്രൈവ്.


തടസ്സപ്പെടുന്ന സമയം: പകൽ 12:00 മുതൽ 12:30 വരെ.
​ഡൈവേഴ്ഷൻ സമയം: രാവിലെ 11:00 മുതൽ.


ബസുകളുടെ വഴിതിരിച്ചുവിടൽ

ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ​ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - NH 66 - വൈറ്റില - ഇടപ്പള്ളി വഴി പോകണം.


ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - ബി.ഒ.ടി ഈസ്റ്റ് - തോപ്പുംപടി വഴി പോകണം.



​ഫോർട്ട് കൊച്ചിയിൽ നിന്ന്: ബി.ഒ.ടി ഈസ്റ്റ് - തേവര ഫെറി - മട്ടമ്മൽ - പനമ്പിള്ളി നഗർ സൗത്ത് - മനോരമ - കടവന്ത്ര - വൈറ്റില വഴി.

ബോൾഗാട്ടിയിൽ നിന്ന്: ചാത്യാത്ത് ജംഗ്ഷൻ - പച്ചാളം - പച്ചാളം ഓവർബ്രിഡ്ജ് - പൊറ്റക്കുഴി - മാമംഗലം - ഇടപ്പള്ളി വഴി.

ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്:

 ഹൈക്കോടതി ജംഗ്ഷൻ - മാധവ ഫാർമസി - ഡി.സി.സി ജംഗ്ഷൻ - ഇയ്യട്ടിൽ ജംഗ്ഷൻ - ചിറ്റൂർ റോഡ് - വളഞ്ഞമ്പലം - മനോരമ യു-ടേൺ - പനമ്പിള്ളി നഗർ വഴി വാഹനങ്ങൾ പോകേണ്ടതാണ്

Advertisment