/sathyam/media/media_files/2026/02/18/mohanan-2026-02-18-14-39-55.jpg)
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ൽ​നി​ന്ന് എ​ടു​ത്ത 50 പ​വ​നും 50,000 രൂ​പ​യു​മാ​യി ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം കു​ള​പ്പ​ട സ്വ​ദേ​ശി മോ​ഹ​ന​നെ റോ​ഡി​ൽനി​ന്നു സ്കൂ​ട്ട​ര്‍ ഉ​ള്‍​പ്പ​ടെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
കി​ള്ളി​യാ​റി​ൽ മ​ണ്ണു മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.
മോ​ഹ​ന​നെ കാ​ണാ​താ​യ ക​ര​കു​ള​ത്തിനു സ​മീ​പ​ത്ത് കി​ള്ളി​യാ​റി​ൽ ഒ​രു സ്കൂ​ട്ട​ര്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ, ഇതു മോ​ഹ​ന​ന്‍റെ സ്കൂ​ട്ട​ര്‍ അ​ല്ല. എ​ന്നാ​ലും സ്കൂ​ട്ട​ര്‍ കു​ഴി​ച്ചി​ട്ട​തി​ൽ ദൂ​രു​ഹ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് 2020 മേ​യ് എ​ട്ടി​നാ​ണ് മോ​ഹ​ന​നെ കാ​ണാ​താ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us