സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച് മോഹന്‍ലാലും കമല്‍ഹാസനും. മമ്മൂട്ടി ചടങ്ങിലെ മുഖ്യാതിഥി

നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും വ്യക്തിപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു.

New Update
Untitled

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം നടക്കും. 

Advertisment

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.  


നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും വ്യക്തിപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു.

മോഹന്‍ലാല്‍ ഇപ്പോള്‍ ദുബായിലാണെന്നാണ് ലഭിക്കുന്ന വിവരം. കമല്‍ഹാസനും തന്റെ വ്യക്തിപരമായ തിരക്കുകള്‍ മുന്നോട്ട് വച്ചിരുന്നു. മമ്മൂട്ടിയാകും ചടങ്ങിലെ മുഖ്യാതിഥി. അദ്ദേഹം ഇതിനകം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

Advertisment