Advertisment

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചു: കേസ് സെപ്റ്റംബർ 13-ലേക്കു മാറ്റി

30ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29 ന് കൈപറ്റിയെന്നും തുടർന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. 

New Update
mohanlal and antony perumbavoor

കോഴിക്കോട്: 'സ്വപ്നമാളിക' എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതി സെപ്റ്റംബർ 13-ലേക്കു മാറ്റി.

Advertisment

നിർമ്മാതാവും സംവിധായകനുമായ കെഎ ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും അന്ന് കോടതിക്ക് മുന്നിൽ ഹാജരാവണമെന്നും നിർദേശമുണ്ട്.

സിനിമയ്ക്ക് വേണ്ടി മോഹൻലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29 ന് കൈപറ്റിയെന്നും തുടർന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. 

Advertisment