/sathyam/media/media_files/2025/12/30/mohanlal-santhakumariq-2025-12-30-21-48-28.jpg)
മോഹന്‍ലാല്‍ എന്ന മഹാനടന്റെ വിജയത്തിനു പിന്നിലെ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ് ശാന്തകുമാരി. പല അഭിമുഖങ്ങളിലും അമ്മ എന്ന അഭയാലയത്തെക്കുറിച്ച് മോഹന്‍ലാല്‍ വാചാലനാകാറുണ്ട്. തന്റെ ബ്ലോഗിലും മോഹന്‍ലാല്‍ അമ്മയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.
അമ്മ-മകന്‍ ബന്ധത്തിന്റെ ഉത്തമോദാഹരണമാണ് മോഹന്‍ലാലും അമ്മയും തമ്മിലുള്ളത്. ഷൂട്ടിങ്ങിന്റെ തിരക്കുകളൊഴിഞ്ഞാല്‍, അല്ലെങ്കില്‍ ഇടവേളകളുണ്ടാക്കി അമ്മയുടെ അടുത്ത് ഓടിയെത്തുമായിരുന്ന മകനാണ് മോഹന്‍ലാല്‍.
/filters:format(webp)/sathyam/media/media_files/2025/12/30/mohanlal-2025-12-30-21-48-28.webp)
ഇതുപോലൊരു മകന്‍ തനിക്കുണ്ടായിരുന്നെങ്കിലെന്ന് ഏതൊരമ്മയും കൊതിക്കുന്ന മകന്‍! ഓണക്കാലവും അമ്മയുടെ സദ്യയെയും കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകളില്‍നിന്ന്/എഴുതിയ കുറിപ്പുകളില്‍നിന്ന്:
''വര്‍ഷങ്ങളായി സിനിമയിലൂടെ സഞ്ചരിക്കുന്ന എന്റെ ആഘോഷങ്ങള്‍ പലപ്പോഴും ലൊക്കേഷനുകളിലായിരിക്കും. എങ്കിലും, ഓര്‍മയില്‍ ഇപ്പോഴും ഓണക്കാലമുണ്ട്.
അമ്മയുണ്ടാക്കുന്ന അവിയലും ഓലനും സാമ്പാറും പപ്പടവും പായസവും ചേര്‍ന്നുള്ള ഒന്നാന്തരം സദ്യയുടെ രുചി ഇപ്പോഴും നാവിലുണ്ട്. ഓണാഘോഷങ്ങള്‍ മിക്കവാറും മുടവന്‍മുകളിലെ വീട്ടിലായിരിക്കും.
/filters:format(webp)/sathyam/media/media_files/2025/12/30/mohanlal-santhakumari-2025-12-30-21-48-28.jpg)
അച്ഛനോടും അമ്മയോടും ജ്യേഷ്ഠനോടും ഒപ്പം നാട്ടിലേക്ക് ഒരു യാത്ര. തിരുവോണം അച്ഛന്റെ വീട്ടിലാകും. അമ്മാവന്റെ വീട്ടിലും ഓണമുണ്ണും. സിനിമയില്‍ വന്നതോടെ സെറ്റുകളിലായി ഓണം.
കുടുംബത്തോടൊപ്പം ഓണം ഉണ്ണാന്‍ കഴിയാത്തതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. ഓണം കഴിഞ്ഞാലും മറ്റെന്തൊക്കെയോ ഉണ്ട്. ഓണത്തിനുമാത്രം ഒരുമിച്ചിരുന്ന് ഉണ്ണുക, അല്ലാത്തപ്പോള്‍ വേറെ ഇരുന്ന ഉണ്ണുക ഇതൊന്നും എന്റെ രീതി അല്ല.
ഞാന്‍ ചോദിക്കട്ടെ, എന്തിന് ഈ പത്തു ദിവസം മാത്രം നമ്മള്‍ ഓണം കൊണ്ടാടണം. ഈ ആഹ്ലാദം ജീവിതത്തിലുടനീളം പുലര്‍ത്താന്‍ നമുക്കു കഴിയേണ്ടതല്ലേ. ഓണം പോലുള്ള ആഘോഷങ്ങളെ ഞാന്‍ എന്നുമെന്റെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയിട്ടേയുള്ളൂ...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us