/sathyam/media/media_files/Q6i0HGxu95xIzHbyTV4J.jpg)
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രസക്തിക്കു ചരിത്രമെഴുതാനും ജ്യോതിഷം പറയാനും ജോസഫ് ഗ്രൂപ്പ് വളര്‍ന്നിട്ടില്ലെന്നു ചീഫ് വിപ്പ് എന്‍. ജയരാജ് എം.എല്‍.എ. ഇന്നലെ സഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു എന്നു മോന്‍സ് ജോസഫ് എം.എം.എ പറഞ്ഞതിനു ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ യു.ഡി.എഫിനു പാലായില്‍ 34000 ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇക്കുറി അതു പന്ത്രണ്ടായിരമായി കുറഞ്ഞു. കടുത്തുരുത്തിയില്‍ 26,000 ഭൂരിപക്ഷമുണ്ടായിരുന്നതു പതിനോരായിരത്തോളമായി കുറഞ്ഞു. 2016 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ 44000 വോട്ടിനു കടുത്തുരുത്തിയില്‍ വിജയിച്ച മോന്‍സിനു കേരളാ കോണ്‍ഗ്രസ് (എം) മുന്നണി മാറിയ ശേഷം ഭൂരിപക്ഷം നാലായിരത്തി ഇരുനൂറോളമായി കുറഞ്ഞു.
കേരളകോൺഗ്രസ് എം ൻ്റെ പ്രസക്തി.
Posted by Dr. N. Jayaraj Mla on Thursday, June 20, 2024
യു.ഡി.എഫിനൊപ്പമായിരുന്ന മൂന്നു ജില്ലാ പഞ്ചായത്തുക്കള്‍ കേരളാ കോണ്‍ഗ്രസ് മുന്നണിമാറിയതോടെ ഇടതുപക്ഷം പിടിച്ചു. കോട്ടയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തില്‍ 10 എണ്ണം യു.ഡി.എഫ് ഭരിച്ചിരുന്നിടത്ത് ഇപ്പോള്‍ 10 എണ്ണം ഭരിക്കുന്നത് എല്‍.ഡി.എഫാണ്. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട മണ്ഡലമായ തൃശൂരില്‍ ഒന്നേകാല്‍ ലക്ഷം വോട്ടു കുറഞ്ഞതിനെ കുറിച്ചു മോന്‍സ് ഒന്നും പ്രതികരിച്ചുകണ്ടില്ല. പഴയകാല കാമുകിമാര്‍ വേറെ കല്യാണം കഴിച്ചു മക്കളുമായി താമസിക്കുമ്പോഴും ഇടക്കു മുന്‍ കാമുകനെ ഓര്‍ക്കാറുണ്ട്. ആ ഒരു മാനസികാവസ്ഥയിലായിരിക്കും കേരളാ കോണ്‍ഗ്രസി എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നു മോന്‍സ് പറഞ്ഞെതെന്നും ജയരാജ് പറഞ്ഞു.
''വക്ക കെട്ടിയവന്‍ വേറെ വലിച്ചവന്‍ വേറെ എന്നൊരു ചൊല്ല് നാട്ടില്‍ ഉണ്ട്. റോഷി അഗസ്റ്റിനോടു രണ്ടു പ്രാവശ്യം മത്സരിച്ച തോറ്റ സ്ഥാനാര്‍ഥി കോട്ടയത്തു വന്നു മത്സരിച്ചു ജയിച്ചു എന്നു പറയുമ്പോള്‍ വക്ക കെട്ടിയതും വലിച്ചതും വേറെ ആള്‍ക്കാരാണെന്നു മോന്‍സ് മറന്നു പോകരുത്. കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസക്തിക്കു ചരിത്രമെഴുതാനും ജ്യോതിഷം പറയാനും ജോസഫ് ഗ്രൂപ്പ് വളര്‍ന്നിട്ടില്ലെന്നും ജയരാജ് പറഞ്ഞു.