കൊച്ചി : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിലയൻസിൽ പണം നിക്ഷേപിച്ചതിനെപ്പറ്റി 6 മാസം നിയമസഭയിൽ ചോദിച്ചിട്ടും മിണ്ടാതിരുന്ന ധനമന്ത്രി ഇന്നലെ 3 മണിക്കൂറിനുള്ളിൽ മറുപടി തന്നത് പണം പോയതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പണം നിക്ഷേപിക്കുകയും ചെയ്തു. അതിൽ ആർക്കും തർക്കമില്ല. പാർട്ടി ബന്ധുക്കൾ കമ്മിഷൻ മേടിച്ചിട്ടാണ് പണം നിക്ഷേപിച്ചത്. അത് പുറത്ത് വരണം. അമ്പതിനായിരം കോടി രൂപ ബാങ്കുകൾക്ക് ആർ സി എൽ കൊടുക്കാനുള്ളപ്പോഴാണ് കേരളം പണം നിക്ഷേപിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.