/sathyam/media/media_files/2025/11/24/bjp-congress-2025-11-24-11-11-38.jpg)
പാലക്കാട്: പാലക്കാട് നഗരസഭയിലെ 50-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്ന് ആരോപണം.
യുഡിഎഫ് സ്ഥാനാർഥി രമേശ് കെയുടെ വീട്ടിലേക്ക് പണവുമായി ബിജെപി നേതാക്കൾ എത്തിയെന്നാണ് പരാതി.
ബിജെപി സ്ഥാനാർഥിക്കും കൗൺസിലർക്കും എതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
സംഭവമറിഞ്ഞ് വി കെ ശ്രീകണ്ഠൻ എംപി രമേശിൻ്റെ വീട്ടിലെത്തി. നിലവിലെ സ്ഥാനാർത്ഥിയും , കൗൺസിലറും ഉൾപെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ ആരോപിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും കുടുംബത്തിൻ്റെയും മൊഴി രേഖപെടുത്തി.
കോൺഗ്രസും ബിജെപിയും മാത്രമാണ് നിലവിൽ ഇവിടെ മത്സരരംഗത്തുള്ളത്. ഇതിനിടെയാണ് കൗൺസിലറടക്കം യുഡിഎഫ് സ്ഥാനാർത്ഥി രമേശിന്റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തത്.
രമേശൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. തുടർന്ന് വികെ ശ്രീകണ്ഠൻ എംപി ഉൾപ്പെടെയുള്ളവരെ രമേശൻ വിവരം അറിയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us