പുരാവസ്തു തട്ടിപ്പ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ കവർച്ച: 20 കോടി രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന് മോൻസൺ

മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായി മകന്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

New Update
monson case.jpg

കൊച്ചി:  പുരാവസ്തു തട്ടിപ്പ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി.

Advertisment

കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്.

 പരാതിയുടെ അടിസ്ഥാനത്തിൽ പരോളിലുള്ള മോൻസണുമായി പൊലീസ് പരിശോധന നടത്തി.

20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടുവെന്നാണ് മോൻസൺ പറയുന്നത്. സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടു.

മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായി  മകന്‍  എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

Advertisment