/sathyam/media/media_files/2025/10/27/cyclone-2025-10-27-23-07-41.jpg)
കൊച്ചി: ബംഗാൾ ഉൾക്കടലിൽ രണ്ടാമത്തെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം.
ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ചൊവ്വാഴ്ച വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ , കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
മോൻതാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ കാലാവസ്ഥ വകുപ്പ് ഇതിനോടകം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ഒഡീഷയുമാണ് പ്രധാമായും ഇത് ബാധിക്കുന്നത്. എന്നാൽ കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.
/filters:format(webp)/sathyam/media/media_files/2025/05/02/hP5TDGNfZi3nwaes2apG.jpg)
അതേസമയം, മോൻതാ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. തിങ്കളാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്.
മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/jChSaNnuCX59mDR0bqy2.jpg)
അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്തനിലാരണ വിഭാഗം നിർദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us