മൂന്നാറിൽ കടുവ ഇറങ്ങിയെന്ന വിഡിയോ വ്യാജം, വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടിയെന്ന് വനം വകുപ്പ്

New Update
tigtt

ഇടുക്കി: മൂന്നാറിൽ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്. പ്രചാരണം സംബന്ധിച്ചു അന്വേഷണം നടത്തുമെന്നും വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.

Advertisment

റോഡിലൂടെ കടുവയും മൂന്ന് കുഞ്ഞുങ്ങളും നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മൂന്നാർ കുണ്ടളയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന വ്യാജേന ആയിരുന്നു പ്രചാരണം.

നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതാരാണെന്ന് അന്വേഷണം നടത്തും. സന്ദേശം അയച്ചവരെ കണ്ടെത്തി നടപടി സ്വീകരിയ്ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.

Advertisment