എറണാകുളത്ത് 12കാരനെ ക്രൂരമായി മർദിച്ച സംഭവം. അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

നെഞ്ചിലേറ്റ മുറിവുമായി കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്

New Update
arrest11

എറണാകുളം: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ തല ചുവരിൽ ഇടിക്കുകയും ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. 

Advertisment

നെഞ്ചിലേറ്റ മുറിവുമായി കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. എങ്ങനെ മുറിവ് പറ്റിയെന്ന അന്വേഷണമാണ് അമ്മയിലേക്കും ഇവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം എത്താൻ കാരണം. 

തുടർന്ന് ഇവരുടെ മൊഴി എടുക്കുകയും കസ്റ്റഡിയിലെടുക്കുകയും പിന്നാലെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കുട്ടി അമ്മയ്ക്കൊപ്പം കിടന്നതാണ് മർദിക്കാനുള്ള പ്രകോപനമായി പൊലീസ് പറയുന്നത്. കുട്ടിയുടെ നെഞ്ചിൽ അമ്മ നഖം കൊണ്ട് വരയുകയായിരുന്നു. ആൺസുഹൃത്ത് കുട്ടിയുടെ തല ചുമരിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.

Advertisment