/sathyam/media/media_files/2025/12/09/mother-and-son-2025-12-09-17-43-35.jpg)
സരോജിനിയമ്മയെ മകന്‍ ഗണേശന്‍ പോളിംഗ് ബൂത്തിലേയ്ക്ക് എടുത്തുകൊണ്ടു വരുന്നു
കോട്ടയം: പ്രപഞ്ചത്തിൽ അമ്മയുടെ സ്നേഹത്തോട് പകരം വെക്കാൻ പറ്റുന്ന ഒന്നും തന്നെ ഇല്ല. പത്തു മാസം ഉദരത്തിൽപേറി പ്രസവിച്ചു വളർത്തി വലുതാക്കാൻ അമ്മ സഹിക്കുന്ന ത്യാഗങ്ങളുടെ വില അളക്കാനും സാധിക്കില്ല.
എന്നാൽ, പ്രായമാകുമ്പോൾ അമ്മയെ വേണ്ടാത്ത മക്കളുടെ എണ്ണം ഏറി വരുകയാണ്. അങ്ങനെയുള്ള കാലത്താണ് വോട്ട് ചെയ്യാൻ അമ്മയെ കൊച്ചുകുട്ടിയെ പോലെ മകൻ എടുത്തു കൊണ്ടു വരുന്ന കാഴ്ച.
മണർകാട് പഞ്ചായത്ത് തിരുവഞ്ചൂർ 16 -ാം വാർഡിലെ വോട്ടറാണ് എൺപത്തെട്ടുകാരി സരോജിനിയമ്മ. പ്രായമായതോടെ പണ്ടത്തെപ്പോലെ നടന്നു വോട്ടു ചെയ്യാൻ ഒന്നും സരോജിനിയമ്മയ്ക്ക് സാധിക്കില്ല.
എങ്കിൽ അമ്മയെ ഞാൻ എടുത്തു കൊള്ളാമെന്നു പറഞ്ഞു മകൻ ഗണേശൻ ചുമലിൽ ഏറ്റി ബൂത്തിലേക്ക് കൊണ്ടുവന്നു വോട്ട് ചെയ്യിക്കുകയായിരുന്നു.
മകൻ്റ കൈയ്യിൽ ഒരു കൊച്ചു കുട്ടിയെ പോലെ സരോജിനിയമ്മയും ഇരുന്നു. അമ്മയെ മകൻ ഗണേശൻ എടുത്തു കൊണ്ടു വരുന്ന ചിത്രം സോഷ്യൽ മീഡിയയിലും ഹിറ്റാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us