കൊച്ചിയിൽ നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാകി പൊള്ളിച്ചു. അമ്മ അറസ്റ്റിൽ

അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

New Update
police vehicle

കൊച്ചി: കൊച്ചിയിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. മരട് പൊലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. 

Advertisment

നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലു വയസുകാരിക്ക് പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ട സ്കൂള്‍ അധികൃതര്‍ നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 

അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പരിക്ക് ശ്രദ്ധയിൽപ്പെട്ട അധ്യാപകര്‍ വിവരം തിരക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്.

Advertisment