New Update
/sathyam/media/media_files/2025/11/08/mother-eli-2025-11-08-19-25-07.jpg)
കൊച്ചി: മദര്‍ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങിലാണ് പദവി പ്രഖ്യാപനം നടന്നത്.
Advertisment
മാര്‍പ്പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. സെബാസ്റ്റിയന്‍ ഫ്രാന്‍സിസാണ് പ്രഖ്യാപനം നടത്തിയത്.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
കേരളസഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമാണ് മദര്‍ ഏലിശ്വ.
മദര്‍ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം 2023 നവംബര്‍ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us