വാഹന പരിശോധനയില്‍ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധന. 1.16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഇവര്‍ നിരവധി കേസുകളില്‍ പ്രതി

വാഹന പരിശോധനയില്‍ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 

New Update
arreste

ആര്യനാട്: തിരുവനന്തപുരം ആര്യനാട്ട് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വന്ന 1.16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.


Advertisment


നിരവധി കേസുകളിലെ പ്രതിയായ കൊണ്ണിയൂര്‍ സ്വദേശി വിലങ്ങന്‍ ഷറഫ് എന്ന് വിളിക്കുന്ന ഷറഫുദീന്‍(56), മുന്‍ കൊലക്കേസ് പ്രതിയായ പുനലാല്‍ മാതളംപാറ സ്വദേശി ഉദയലാല്‍(53 ) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.


 വെള്ളനാട്, പുനലാല്‍ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. 


ആര്യനാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വാഹന പരിശോധനയില്‍ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 

Advertisment