അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടി. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയും, കാപ്പ പ്രതിയും അടക്കം 5 പേരെയാണ് പിടികൂടീയത്

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. 

New Update
police

ചേര്‍പ്പ്: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. 

Advertisment

തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയും, കാപ്പ പ്രതിയും അടക്കം 5 പേരെയാണ് ഒരു കണ്ടെയ്‌നര്‍ ലോറി, 2 പിക്കപ്പ് വാനുകള്‍, ഒരു കാറുമടക്കം 4 വാഹനങ്ങളുമായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍  രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.


 പൊള്ളാച്ചി കോവില്‍ പാളയം സ്വദേശി എസ്.കെ. നിവാസില്‍ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂര്‍ സ്വദേശികളായ പുന്നത്താടന്‍ വീട്ടില്‍ വിജിത്ത് (33), പുന്നത്താടന്‍ വീട്ടില്‍ രഞ്ജിത്ത് (38), തൃശൂര്‍ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടില്‍ സുനീഷ് (35) നന്തിപുലം സ്വദേശി കരിയത്ത് വളപ്പില്‍ വീട്ടില്‍ വിഷ്ണു (30) എന്നിവരാണ് പോലിസിന്റെ തന്ത്രപരമായ അന്വേഷണത്തില്‍ പിടിയിലായത്. 


ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തിയതി ചേര്‍പ്പ് പാറക്കോവിലില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഈ മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.


 

Advertisment