‘റാണി ചിത്തിര മാര്‍ത്താണ്ഡ’ ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു

. ‘ആരും കാണാ കായൽ കുയിലേ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. മനോജ് ജോർജ് ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു.

New Update
hytrterf

വൺസ് അപ്പോൺ എ ടൈം പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ആരും കാണാ കായൽ കുയിലേ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. മനോജ് ജോർജ് ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.  

Advertisment

‘ആരും കാണാ കായൽ കുയിലേ

ദൂരം പോകാതോരം വരണേ

കരളിൽ തെളിഞ്ഞ കാവ്യമെന്താണോ

ഒടുവിൽ പറഞ്ഞു തീരുമെന്നാണോ

പതിവിൽ കവിഞ്ഞ ദാഹമെന്താണോ

അകലം വിടാതെ തമ്മിലൊന്നാണോ...’

ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന ചിത്രമാണ് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’. കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ്. പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ജോൺകുട്ടി. 

movie rani-chithira-marthanda
Advertisment