ലക്ഷദ്വീപിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് ഫണ്ട് മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന് ഹംദുള്ള സഈദ് എംപി ; കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിലെ കൺട്രോളർ ജനറൽ അക്കൗണ്ട്സിന് ഇക്കാര്യം ചൂണ്ടിക്കാട്ടി എം.പി കത്ത് നൽകി ; ആന്ത്രോത്ത് മിനിക്കോയി ദ്വീപുകളിലെ വിദ്യാർത്ഥികളാണ് പ്രതിസന്ധി നേരിടുന്നത്

New Update
hamdulla

കവരത്തി : ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കൃത്യസമയത്ത് ലഭിക്കണമെന്ന ആവശ്യവുമായി എം.പി ഹംദുള്ള സഈദ് രംഗത്ത് .

Advertisment

ആന്ത്രോത്ത്, കടമത്ത്, മിനിക്കോയി ദ്വീപുകളിലെ  വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് ഫണ്ട് ഏറെക്കാലമായി മുടങ്ങി കിടക്കുകയായിരുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ നവംബർ 21 ന് എം.പി അഡ്വ.ഹംദുള്ള സഈദ് ഫിനാൻസ് സെക്രട്ടറി കൂടിയായ അഡ്വൈസറെ നേരിൽ കാണുകയും അതിനെ തുടർന്ന് സ്കോളർഷിപ്പ് നൽകുന്നതിനുള്ള ഫണ്ട് വേഗത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആന്ത്രോത്ത് മിനിക്കോയി ദ്വീപുകളിലെ പി എഫ് എം എസ്  സ്കൂൾ ബാങ്ക് അക്കൗണ്ട് സംബന്ധമായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സ്കോളർഷിപ്പ് വിതരണം വൈകുകയാണ്. ഈ സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി നീക്കുന്നതിന് ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിലെ കൺട്രോളർ ജനറൽ അക്കൗണ്ട്സിന് എം പി കത്ത് നൽകി. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് എം.പിയുടെ ആവശ്യം

Advertisment