എംപിഇഡിഎ 53-ാം സ്ഥാപക ദിനാഘോഷം

New Update
MPED JHJ
കൊച്ചി:സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (മറൈൻ പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ -എംപിഇഡിഎ)53-ാം സ്ഥാപക ദിനാഘോഷം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് 24-ന് നടക്കുന്ന സ്ഥാപക ദിനത്തിൽ 25 വർഷം സേവനം പൂർത്തിയാക്കിയ എംപിഇഡിഎ ജീവനക്കാരെയും 80 വയസ്സ് പിന്നിട്ട വിരമിച്ച ജീവനക്കാരെയും ആദരിക്കും. എംപിഇഡിഎ ചെയർമാൻ ഡി.വി. സ്വാമി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംസാരിക്കും.

ജീവനക്കാരുടെ മക്കളിൽ 10, 12 ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്ക് രാജേശ്വരി എൻഡോവ്മെൻ്റ് അവാർഡും നൽകും. 500-ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

ഓഗസ്റ്റ് 25 തിങ്കളാഴ്ച മുതൽ വിവിധ മേഖലകളിലെവാണിജ്യ പങ്കാളികളുമായി എംപിഇഡിഎ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
Advertisment

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി, ഗുണനിലവാരം എന്നിവ വർദ്ധിപ്പിക്കുകയും, സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സമുദ്രോത്പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലൂള്ള എംപിഇഡിഎ യുടെ പ്രവർത്തനം.
Advertisment