/sathyam/media/media_files/2024/11/02/WmeCt3xnhEUZyauFYOLM.jpg)
മലപ്പുറം: അറുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെക്ക് കടന്ന് വന്ന് ജനപ്രിയ നേതാവായി മാറിയ മുന്‍ മന്ത്രി പ്രിയപ്പെട്ട എം.പി.ഗംഗാധരന്‍ വിട പറഞ്ഞിട്ട് 13 വര്‍ഷം. തുടര്‍ച്ചയായി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് കേരള നിയമസഭകളില്‍ അംഗമായിരുന്ന എം.പി.ജി പതിനൊന്നാം സഭയിലും അംഗമായിരുന്നു.
നിലമ്പൂരില്‍ നിന്ന് രണ്ടു തവണയും, പൊന്നാനിയില്‍ മൂന്നു തവണയും, പട്ടാമ്പിയില്‍ നിന്ന് ഒരു തവണയും എതിരാളികളോട് പൊരുതി സീറ്റുകള്‍ പിടിച്ചെടുത്തുതാണ് എംപിജിയുടെ ചരിത്രം.
മൂന്നാം കരുണാകര മന്ത്രിസഭയില്‍ എം.പി. ഗംഗാധരന്‍ ജലസേചന മന്ത്രിയായിരുന്ന കാലം തങ്ങളുടെ പ്രതാപ കാലഘട്ടമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയിരുത്താറുള്ളത്.
1969 ജൂണില്‍ മലപ്പുറം ജില്ല രൂപീകരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ നിലമ്പൂര്‍ എംഎല്‍എ യായിരുന്ന കുഞ്ഞാലി വധിക്കപ്പെട്ടു. തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എംപി ഗംഗാധരന്‍ വിജയിച്ചു.
മലപ്പുറം ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ വിജയത്തിലൂടെ ജില്ലയിലെ ആദ്യെത്തെ എംഎല്‍എയാണ് എംപി ഗംഗാധരന്‍. സംഘടന കോണ്‍ഗ്രസ് പിളര്‍ന്നു മാറി ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇന്ദിരാഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാജ്യത്ത് ആദ്യമായി ലഭിക്കുന്ന രണ്ടു തിരഞ്ഞെടുപ്പ് വിജയങ്ങളിലൊന്നായിരുന്നു എം.പി. ഗംഗാധരന്റെ ജയം.
നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ അജയ്യമായ ഒരു സുവര്‍ണ്ണ കാലത്തിന് തുടക്കമിടാന്‍ എം.പി. ജിക്കു കഴിഞ്ഞു. 1970 ല്‍ വീണ്ടും നിലമ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1977 വരെ എം.എല്‍. എയായി തുടര്‍ന്നു.
1977 ല്‍ പൊന്നാനിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സമുന്നത നേതാവ് പൊന്നാനിയിലെ സുല്‍ത്താനായിരുന്ന മുന്‍ മന്ത്രി ഇ.കെ. ഇമ്പിച്ചിബാവയെ പതിനായിരം വോട്ടിന് അട്ടിമറി വിജയം നേടിയത് മുതല്‍ പൊന്നനി അദ്ദേഹത്തെ നെഞ്ചിലേറ്റി..
കോണ്‍ഗ്രസ് പിളര്‍പ്പിന്റെ കാലത്ത് ആന്റണി കോണ്‍ഗ്രസ് ഇടത് പക്ഷത്ത് നിലയുറപ്പിച്ച 1980 ല്‍ ഇന്ദിരാ കോണ്‍ഗ്രസിനു വേണ്ടി കമ്മ്യൂണിസ്റ്റ് കോട്ടയായ പട്ടാമ്പി എംപിജി ആദ്യമായി പിടിച്ചെടുത്തു.
1982 ല്‍ പൊന്നാനിയില്‍ നിന്ന് വീണ്ടും വിജയിച്ച് മൂന്നാം കരുണാകര മന്ത്രിസഭയില്‍ എം.പി. ഗംഗാധരന്‍ ജലസേചന മന്ത്രിയായിരുന്ന കാലം തങ്ങളുടെ പ്രതാപ കാലഘട്ടമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നും വിലയിരുത്താറുള്ളത്.പൊന്നാനിയെ പുതിയ കാലത്തിലേക്ക് കൈ പിടിച്ച് നയിച്ച ഭാവന സമ്പന്നനായ ഭരണാധികാരിയായിരുന്നു.
വള്ളങ്ങള്‍ മാറിക്കയറി ചുറ്റിവരാന്‍ രണ്ടു ദിവസമെടുത്തിരുന്ന പൊന്നാനി മണ്ഡലത്തിന്റെ യാത്ര ദൂരം രണ്ടു മണിക്കൂറാക്കി ചുരുക്കിയും കിട്ടക്കനിയായി രുന്ന ശുദ്ധജലം എല്ലായിടത്തും എത്തിച്ചത് ഉള്‍പ്പടെ എം.പി. ഗംഗാധരന്റെ കയ്യൊപ്പ് പതിയാത്ത വികസന മുന്നേറ്റങ്ങള്‍ പൊന്നാനിയിലില്ല.
ചമ്രവട്ടം പദ്ധതി എന്ന ആശയത്തിന് രൂപം നല്‍കി അതിന് തുടക്കം കുറിച്ചത് ഇറിഗേഷന്‍ മന്ത്രിയായിരുന്ന എംപിജിയാണ്. പൊന്നാനിയുടെ വികസന നായകനായി, നാടിന്റെ ഓമന പുത്രനായി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.
1977 ല്‍ തിരഞ്ഞെടുപ്പ് കാലത്ത് ടൗണിലെത്തിയാല്‍ തറവാട്ടിലാണ് വിശ്രമം.ആക്കാലം മുതല്‍ തുടങ്ങിയ അടുപ്പമാണ് എനിക്ക്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാവായി ഗംഗാധരരന്‍ മാറിയത് ചരിത്രം.
ടികെ അഷ്‌റഫ് പൊന്നാനി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us