/sathyam/media/media_files/KYr3lf0zCrHaOejqlfBT.jpg)
മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ എം ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റ​ത്ത് എം ​പോ​ക്​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
38 വ​യ​സു​കാ​ര​നാ​ണ് എം​പോ​ക്​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ യു​എ​ഇ​യി​ൽ നി​ന്നു​മാ​ണ് വ​ന്ന​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യും ഐ​സൊ​ലേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ഫോ​ണ്‍ ന​മ്പ​രും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us