/sathyam/media/media_files/S1VihPQb86EAp0CMHKzV.jpg)
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. മനോജ് എബ്രഹാമിനാണ് പകരം ചുമതല. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി. അജിത്കുമാറിനെ സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. സ്ഥലംമാറ്റം എന്ന് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
അജിത്കുമാറിനെതിരായ പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി സെക്രട്ടേറിയറ്റിലെത്തിയിരുന്നു.
തീരുമാനത്തെ സിപിഐയും സ്വാഗതം ചെയ്തു. ഉചിതമായ തീരുമാനമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.