'ഞാൻ ആരാ എട്ടാ': പൂരം കലങ്ങിയത് താൻ അറിഞ്ഞില്ലെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഡി.ജി.പിക്ക് നൽകിയ മൊഴി പുറത്ത്. അന്ന് രാത്രി മന്ത്രി കെ. രാജൻ വിളിച്ചതും അറിഞ്ഞില്ല. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

ഇടതുപക്ഷത്ത് നിന്നും പിണങ്ങിപ്പിരിഞ്ഞ പി.വി അൻവറടക്കമുള്ള ആളുകളാണ് അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

New Update
mr ajith kumar

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലങ്ങിയത് താൻ അറിഞ്ഞില്ലെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കമാറിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കുന്ന ഡി.ജി.പിയുടെ റിപ്പോർട്ടിലാണ് മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്.

Advertisment

പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജൻ തന്നെ ഫോണിൽ വിളിച്ചതും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം നൽകിയ മൊഴിയിൽ പറയുന്നു. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറിയേക്കും. പൂരം മുടങ്ങിയ സമയത്ത് ഫോൺ വിളിച്ചപ്പോൾ ലഭ്യമായില്ലെന്നും പ്രശ്‌നസാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു മന്ത്രി കെ. രാജൻ മൊഴി നൽകിയിരുന്നത്. 


k rajan

പൂര ദിവസം രാവിലെ മുതൽ അജിത്കുമാർ തൃശ്ശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി.

പിന്നീട് അജിത്കുമാറിനെ കണ്ടപ്പോൾ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന നിർദേശവും നൽകി. 


എന്നാൽ ചുമതലയുണ്ടായിരുന്നത് എ.ഡി.ജി.പിയായിട്ടും വേണ്ട ഇടപെടൽ നടത്തിയില്ലെന്നും മൊഴിയിൽ പറയുന്നു. പൂരം തടസ്സപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്‌സണൽ നമ്പരിൽ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്.


24242

ഇടതുപക്ഷത്ത് നിന്നും പിണങ്ങിപ്പിരിഞ്ഞ പി.വി അൻവറടക്കമുള്ള ആളുകളാണ് അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. 

അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സർക്കാർ വിജിലൻസ് അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇനി പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണത്തിൽ കൂടി ക്ലീൻ ചിറ്റ് കിട്ടിയാൽ അജിലത് കുമാർ ഡി.ജി.പി സ്ഥാനത്ത് വരുമെന്നും അഭ്യൂഹങ്ങളുണ്ട്.