New Update
/sathyam/media/media_files/kk52XAAx8KFdMCnqlGaI.jpg)
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയി വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്.
Advertisment
എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം യോഗത്തില്‍ വിശദീകരിച്ചു. അജിത്കുമാറിന് പകരം ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു ചുമതല നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ വെച്ച് മുഖ്യമന്ത്രിയും, ബിനോയ് വിശ്വവും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.